ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Saturday, October 20, 2007

അറബിയും സിദ്ദീക്കും പിന്നെ ബെബ്സിയും..!!!

അറബി തലേക്കെട്ട് ഒന്നുകൂടി മുറുക്കി വച്ചു ചാരിക്കിടന്നു പുതുതായി വന്ന
മലയാളിയായ ഡ്രയിവറെ വിളിച്ചു.. യാ... റഫീക്.... താല്‍... ഒന്നും മനസ്സിലകാതെ പകച്ചു നിന്നുപോയ സിദ്ദീക് എന്ന പുതിയ
പ്രവാസി വാതില്‍ക്കല്‍ വന്നു എത്തി നോക്കി..താല്‍ യാ‍ റഫീക്...റഫീക്കോ.. ഇയ്യാളിതാരെ വിളിക്കുന്നത്...താല്‍.. തും.. ആവോ... അറബി മുറി ഹിന്ദി പ്രയോഗിച്ചു...ഐ നൊ റഫീക്... ഐ സിദ്ദിക്...ഉള്ളില്‍ ഉറങിക്കിടന്ന സിദ്ദികിന്റെ
ഇംഗ്ലിഷ് പ്രാവീണ്യം... സ്വയം മതിപ്പു തോന്നി സിദ്ദിക്കിന് ഹൊ പണ്ട് ഇംഗ്ലിഷ് റ്റീച്ചര്‍ ചെവിക്ക് പിടിച്ചു ക്ലാസ്സിനു
പുറത്താക്കിയില്ലായിരുന്നെങ്കില്‍... പടച്ചോനെ... സിദ്ദീക് എന്ന റഫീക്
അറിയാതെ തലയില്‍ കൈ വച്ചു പോയി...അറബി കൈ കാട്ടി അടുത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചപ്പോള്‍
സംഭവം മനസ്സിലായിഅടുത്തു ചെന്നു ഒരു കൂസലും ഇല്ലാതെ “എന്താ” എന്നു ചോദിച്ചു
കഴിഞ്ഞപ്പോളാണു ഓ.. ഇയ്യാളു അറബിയാണല്ലോ എന്നോര്‍മ്മ വന്നത്.അടുത്തതെന്താണാവോ..?“ജീബ് ബെബ്സി..”സിദ്ദിക് തിരിഞ്ഞു പുറത്തേക്ക് നോക്കി...അവിടെ ജീപ് പോയിട്ട് ഒരു
സ്കൂട്ടര്‍ പോലും ഇല്ല.“ നോ.. ജീപ്”“ബെബ്സി ലാവോ” വീണ്ടും അറബിയുടെ ഹിന്ദി“ബെബ്സി...ബെബ്സി.. ലാവോ..”“ഇതെന്ത് കുന്ത്രാണ്ടമാണോ റബ്ബേ..ഈ ബെബ്സി..”ഏതോ കച്ചട പാത്രത്തില്‍ നിന്നും ഒഴിഞ ഒരു പെപ്സിയുടെ ടിന്‍ എടുത്ത്
ഉയര്‍ത്തി കാട്ടി അറബി മറ്റ് ചില കദകളി ക്രിയകളും കൂടി ആയപ്പോള്‍
സിദ്ദിക്കിന് കത്തി...ഹോ.. ആംഗ്യഭാഷയുടെ ഒരു ശക്തി...ഇതുംകൂടി ഇല്ലായിരുന്നെങ്കില്‍..
കട്ടപ്പൊക ആയിപ്പോയേനെ.....