ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Thursday, October 28, 2010

നീ പോയിട്ട് ശനിയാഴ്ച വരിക

കവി ചിന്താകുലനായി
റോഡരുകില്‍ നടക്കുകയായിരുന്നു
ഊഴം കാത്തുനിന്ന കാലന്‍
ഒന്നുകൂടിസമയം തിട്ടപ്പെടുത്തി
കവിയുടെ മുന്നിലേക്ക് ചാടി വഴി തടഞ്ഞു
എന്തൊ ഓര്‍ത്തെടുത്ത് കവി നിന്നു
പിന്നീടെല്ലാം പെട്ടന്നായിരുന്നു
മൊബൈല്‍ ഫോണെടുത്ത്
കവി തുരു തുരെ കുത്തി വിളിച്ചു
ഒടുവില്‍ നിസ്സഹായതയോടെ
കാലന്‍റെ മുഖത്തു നോക്കികവി പറഞ്ഞു
"സുഹൃത്തെ"
"മന്ത്രിമാര്‍ക്കാര്‍ക്കും നാളെ ഒഴിവില്ല"
രാഷ്ട്രീയ പുംഗവന്‍മാരാണെങ്കില്‍
ജനങളെ സേവിച്ചിട്ട്
തറയില്‍ നില്‍ക്കാന്‍ നേരമില്ല
നേതാക്കന്‍മാരെ കിട്ടാനില്ല
സാഹിത്യ സാംസ്കാരിക
സ്നേഹിതന്‍മാരെല്ലാംപലവഴിക്കാണ്"
"യമസ്നേഹിതാ,
ഇവരൊന്നുമില്ലാതെ
എന്‍റെ ശവമടക്ക് എങിനെ നടത്തും
ഇവര്‍ക്കൊക്കെ ഒഴിവ് കിട്ടുന്നതുവരെ
വീണ്ടും ഞാന്‍ അനാഥ ശവമായി
ഇവരെ കാത്തിരിക്കണ്ടെ
പറ്റില്ല സ്നേഹിതാ
സാംസ്കാരിക മന്ത്രി കോപിക്കും
നീ പോയിട്ട് ശനിയാഴ്ച വരിക"
വായപൊളിച്ചു നില്‍ക്കുന്ന
യമരാജന്‍റെ കൈ വകഞ്ഞുമാറ്റി
കവി വീണ്ടും മുന്നിലേക്ക് നടന്നു

വാല്‍കഷ്ണം
ഔദ്യോഗിക ബഹുമതിയോടെയുള്ള ശവമടക്കിനു വേണ്ടി മരിക്കാനിരിക്കുന്ന മറ്റ് കവികള്‍, കഥ, കലാ, കായിക, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ സാംസ്കാരിക മന്ത്രിയുടേയും മറ്റ് പ്രമാണി പുംഗവന്‍മാരുടേയും ഒഴിവ് ദിനം നോക്കി മരണദിവസം ഉറപ്പാക്കാന്‍ വിവരം ചിത്രഗുപ്തനെ
നേരത്തെ അറിയിക്കേണ്ടതാണ്

20 comments:

4 the people said...

കൊള്ളാം....

വാല്യക്കാരന്‍.. said...

നല്ല എഴുത്താണ് ട്ടാ..
തുടരൂ..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

നന്ദി.. വാല്യകാരാ..

സ്വന്തം സുഹൃത്ത് said...

"നീ പോയിട്ട് ശനിയാഴ്ച വരിക"
വായപൊളിച്ചു നില്‍ക്കുന്ന
യമരാജന്‍റെ കൈ വകഞ്ഞുമാറ്റി
കവി വീണ്ടും മുന്നിലേക്ക് നടന്നു"
----------ഇഷ്ടപ്പെട്ടു !

keraladasanunni said...

മരണവും ഒരു ആഘോഷമാക്കുന്ന കാലത്ത് മന്തിമാരുടെ സാന്നിദ്ധ്യം ഇല്ലാതെ എന്ത് ശവ സംസ്ക്കാരം. ആചാര വെടി മുഴങ്ങട്ടെ.

ഫൈസല്‍ ബാബു said...

ഹഹ ഇത് കൊള്ളാലോ മാഷെ ..അതികം സുഗിപ്പികണ്ട ആളു ചിത്രഗുപ്തനാ ....ജാഗ്രതൈ!!
-------------------------------
നന്നായീ ട്ടോ ...

ഇസ്മയില്‍ അത്തോളി said...

ഈവഴി ആദ്യമാണ്....നീപോയി ശനിയാഴ്ച വരിക എന്ന തലക്കെട്ടില്‍ തന്നെ കവിത്വമുണ്ട്....നന്നായി.........അഭിനന്ദനങ്ങള്‍.....
എന്റെ അത്തോളിയിലേക്ക് സ്വാഗതം...............

ഉമ്മു അമ്മാര്‍ said...

ആഹാ പണ്ടൊക്കെ പറയാറ് വിളിക്കാതെ വരുന്ന അതിഥി എന്നായിരുന്നു ഇപ്പൊ ഡേറ്റ് ഒക്കെ നമ്മള്‍ പറഞ്ഞു കൊടുക്കണം അല്ലെ... കവി അയ്യപ്പന് ഈ ബുദ്ധി അന്ന് തോന്നിയില്ലല്ലോ....കവിത ഉഗ്രന്‍ ആശംസകള്‍..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

@ഉമ്മു അമ്മാർ, കവി അയ്യപ്പന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങളിൽ പ്രതികരിച്ച് എഴുതിയതാണ്..!!

വൈകിയാണെങ്കിലും വന്ന് അഭിപ്രായം പറഞ്ഞ എല്ലാർക്കും നന്ദി..!!

Pradeep Kumar said...

എസ്റ്റാബ്ലിഷ്മെന്റിന്റെ ജാടകളെ നിരന്തരം പരിഹസിച്ച അയ്യപ്പന്റെ ജഢശരിരത്തെ അവര്‍ തടവിലാക്കിയ ദിനങ്ങള്‍... ഒടുവില്‍ ഔദ്യോഗിക ബഹുമതികളും... ആചാരവെടിയും, സാംസ്കാരിക മന്ത്രിയുടെ അകമ്പടിയും ചേര്‍ത്ത് ഇലക്ട്രിക്ക് ക്രിമറ്റോറിയത്തിലെ സ്വിച്ചോണ്‍ കര്‍മം...
ആ ദിവസങ്ങള്‍ ഞാന്‍ നല്ലപോലെ ഓര്‍ക്കുന്നു...

ഈ വരികളില്‍ പ്രതിഷേധത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഞാന്‍ കാണുന്നു....

മണ്ടൂസന്‍ said...

ഒരു നല്ല കവിത ഞാൻ ഇവിടെയെത്താൻ എന്തേ ഇത്ര താമസിച്ചൂ എന്നാലോചിച്ച് ഒന്ന് നെടുവീർപ്പിടട്ടേ. നന്നായിരിക്കുന്നൂ ട്ടോ ആശംസകൾ.

Akbar said...

:)

Minu Prem said...

ചിന്തകള്‍ നന്നായി....

Shaleer Ali said...

അപ്പൊ.... കവി പുങ്കവന്മാരെ ..പൌര പ്രമുഖ കുലോത്തമന്മാരെ ...... ഇപ്പോഴേ ബുക്കിംഗ് തുടങ്ങിക്കൊള്ളൂ .... :D സംഗതി കലക്കീട്ടോ ... നല്ല വരികള്‍ ....

RAGHU MENON said...

മരണത്തെക്കാള്‍ വലിയ സംഭവമായിരിക്കണം
"ശവമടക്ക്"
കുറിക്കു കൊള്ളുന്ന മര്‍മ്മം

chris said...

Hello from France
I am very happy to welcome you!
Your blog has been accepted in KUWAIT a minute!
We ask you to follow the blog "Directory"
Following our blog will gives you twice as many possibilities of visits to your blog!
Thank you for your understanding.
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Invite your friends to join us in the "directory"!
The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
photography and poetry. So you will be able to find in different countries other people with passions similar to your ones.
We are fortunate to be on the Blogspot platform that offers the opportunity to speak to the world.
The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
You are in some way the Ambassador of this blog in your Country.
This is not a personal blog, I created it for all to enjoy.
SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
*** I am in the directory come join me! ***
You want this directory to become more important? Help me to make it grow up!
Your blog is in the list KUWAIT and I hope this list will grow very quickly
Regards
Chris
We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

If you want me to know the blog of your friends, send me their urls which allows a special badge in the list of your country
I see that you know many people in your country, you can try to get them in the directory?
WE ASK YOU TO FOLLOW OUR BLOG "DIRECTORY"

Salim Veemboor സലിം വീമ്പൂര്‍ said...

നല്ല ആശയം നല്ല എഴുത്ത് . നല്ല ഒരു കവിത

asrus irumbuzhi said...

ഹോ...സമ്മതിച്ചു !
അടിപൊളി ...
ങ്ങള് പുലിതന്നെ ..
ആശംസകളോടെ
അസ്രുസ്

Shahida Abdul Jaleel said...

നല്ല ആശയം നല്ല എഴുത്ത് .

Muralee Mukundan , ബിലാത്തിപട്ടണം said...

നീ പോയിട്ട് ശനിയാഴ്ച വരിക"
വായപൊളിച്ചു നില്‍ക്കുന്ന
യമരാജന്‍റെ കൈ വകഞ്ഞുമാറ്റി
കവി വീണ്ടും മുന്നിലേക്ക് നടന്നു