കവി ചിന്താകുലനായി
റോഡരുകില്‍ നടക്കുകയായിരുന്നു
ഊഴം കാത്തുനിന്ന കാലന്‍
ഒന്നുകൂടിസമയം തിട്ടപ്പെടുത്തി
കവിയുടെ മുന്നിലേക്ക് ചാടി വഴി തടഞ്ഞു
എന്തൊ ഓര്‍ത്തെടുത്ത് കവി നിന്നു
പിന്നീടെല്ലാം പെട്ടന്നായിരുന്നു
മൊബൈല്‍ ഫോണെടുത്ത്
കവി തുരു തുരെ കുത്തി വിളിച്ചു
ഒടുവില്‍ നിസ്സഹായതയോടെ
കാലന്‍റെ മുഖത്തു നോക്കികവി പറഞ്ഞു
"സുഹൃത്തെ"
"മന്ത്രിമാര്‍ക്കാര്‍ക്കും നാളെ ഒഴിവില്ല"
രാഷ്ട്രീയ പുംഗവന്‍മാരാണെങ്കില്‍
ജനങളെ സേവിച്ചിട്ട്
തറയില്‍ നില്‍ക്കാന്‍ നേരമില്ല
നേതാക്കന്‍മാരെ കിട്ടാനില്ല
സാഹിത്യ സാംസ്കാരിക
സ്നേഹിതന്‍മാരെല്ലാംപലവഴിക്കാണ്"
"യമസ്നേഹിതാ,
ഇവരൊന്നുമില്ലാതെ
എന്‍റെ ശവമടക്ക് എങിനെ നടത്തും
ഇവര്‍ക്കൊക്കെ ഒഴിവ് കിട്ടുന്നതുവരെ
വീണ്ടും ഞാന്‍ അനാഥ ശവമായി
ഇവരെ കാത്തിരിക്കണ്ടെ
പറ്റില്ല സ്നേഹിതാ
സാംസ്കാരിക മന്ത്രി കോപിക്കും
നീ പോയിട്ട് ശനിയാഴ്ച വരിക"
വായപൊളിച്ചു നില്‍ക്കുന്ന
യമരാജന്‍റെ കൈ വകഞ്ഞുമാറ്റി
കവി വീണ്ടും മുന്നിലേക്ക് നടന്നു
വാല്‍കഷ്ണം
ഔദ്യോഗിക ബഹുമതിയോടെയുള്ള ശവമടക്കിനു വേണ്ടി മരിക്കാനിരിക്കുന്ന മറ്റ് കവികള്‍, കഥ, കലാ, കായിക, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ സാംസ്കാരിക മന്ത്രിയുടേയും മറ്റ് പ്രമാണി പുംഗവന്‍മാരുടേയും ഒഴിവ് ദിനം നോക്കി മരണദിവസം ഉറപ്പാക്കാന്‍ വിവരം ചിത്രഗുപ്തനെ
നേരത്തെ അറിയിക്കേണ്ടതാണ്